Advertisment

വീട്ടില്‍ ടോയ്ലെറ്റ് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പ്രാഥമിക കൃത്യത്തിന് പുറത്ത് ഇറങ്ങി; മൂന്ന് സ്ത്രീകള്‍ മണ്ണിടിച്ചിലില്‍ മരിച്ചു

വയനാട് വടുവഞ്ചാൽ കടച്ചിക്കുന്നിൽ കരിങ്കൽക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ ടിപ്പർ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി മരിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ മരിച്ചു. വീട്ടില്‍ ടോയ്ലെറ്റ് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പ്രാഥമിക കൃത്യത്തിന് പുറത്ത് ഇറങ്ങിയ സമയത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.

Advertisment

മൂന്ന് പേരില്‍ ഒരാളാണ് ആദ്യം മണ്ണിടിച്ചിലില്‍ അകപ്പെട്ടത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടുപേരും അപകടത്തില്‍ പെടുകയായിരുന്നു.

ധാന്‍ബാദില്‍ ഞായറാഴ്ചയാണ് സംഭവം. പര്‍ളാ ദേവി, തന്ദി ദേവി, മാണ്ഡവ ദേവി എന്നിവരാണ് മരിച്ചത്. പ്രമുഖ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഉപസ്ഥാപനം നടത്തുന്ന കല്‍ക്കരി ഖനിക്ക് സമീപമുള്ള ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഉഗ്ര ശബ്ദത്തോടെയാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്.

കല്‍ക്കരി ഖനിയെ തുടര്‍ന്ന് പ്രദേശത്ത് മണ്ണ് ഇടിയാന്‍ തുടങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്തുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ കോള്‍ ഇന്ത്യയുടെ ഉപസ്ഥാപനമായ ബിസിസിഎല്‍ തയ്യാറായിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Advertisment