Advertisment

മാംസം കഴിക്കുന്നത് കാരണമാണ് ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലും; വിചിത്ര വാദവുമായി മണ്ടി ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്‌റ

ഹിമാചല്‍ പ്രദേശിലെ മണ്ടി ഐഐടി ഡയറക്ടറുടെ പ്രസ്താവനയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ കുത്തൊഴുക്കാണ്.

New Update
mandi iit director.

മാംസം കഴിക്കുന്നതാണ് ഹിമാചല്‍ പ്രദേശിലെ പ്രളയത്തിന് കാരണമെന്ന വിചിത്ര വാദവുമായി രാജ്യത്തെ ഏറ്റവും മികച്ച ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്‌റ. ഹിമാചല്‍ പ്രദേശിലെ മണ്ടി ഐഐടി ഡയറക്ടറുടെ പ്രസ്താവനയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ കുത്തൊഴുക്കാണ്. മനുഷ്യര്‍ മാംസം കഴിക്കുന്നത് കാരണമാണ് ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലും സംഭവിച്ചതെന്നാണ് ലക്ഷ്മിധര്‍ ബെഹ്‌റയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍.

Advertisment

ഐഐടി ഡയറക്ടറുടെ കണ്ടെത്തലിന് ചുരുങ്ങിയത് ഒരു നോബേല്‍ സമ്മാനമെങ്കിലും നല്‍കണമെന്ന തലക്കെട്ടോടെയാണ് പലരും സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഇദ്ദേഹം വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ഐഐടി ഡയറക്ടറാണോ എന്ന് വീഡിയോയില്‍ കമന്റ് ചെയ്തവരും നിരവധിയാണ്. മണ്ടനായത് കൊണ്ടാണോ മണ്ടി ഐഐടി ഡയറക്ടറായത് എന്ന തരത്തില്‍ മലയാളികളുടെ കമന്റും വീഡിയോയിലുണ്ട്.

നല്ല മനുഷ്യരാവാന്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ കുട്ടികളോട് ലക്ഷ്മിധര്‍ ആഹ്വാനം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാവപ്പെട്ട മൃഗങ്ങളെ കൊല ചെയ്താല്‍ വലിയ രീതിയില്‍ ആപത്തുണ്ടാകുമെന്നും ലക്ഷ്മിധര്‍ വീഡിയോയില്‍ പറയുന്നു.

 

himachal pradesh
Advertisment