New Update
/sathyam/media/media_files/IkI9YWQF6dr3c4tmC4Rl.jpg)
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ 10 കുക്കി കുടുംബങ്ങളെ ഇംഫാലില്‍നിന്ന് ഒഴിപ്പിച്ചു. ഇംഫാലിലെ ന്യൂ ലാംബോലാൻ മേഖലയിൽ നിന്നാണ് സുരക്ഷ മുന്‍നിര്‍ത്തി കുക്കികളെ ഒഴിപ്പിച്ചത്. മെയ്‌തെയ് ഭീഷണികള്‍ക്കിടെയും ഒഴിഞ്ഞുപോകാന്‍ ഇവര്‍ തയാറായിരുന്നില്ല. കാങ്‌പോക്പിയിലേക്കാണ് ഇവരെ മാറ്റിയത്.
Advertisment
എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടി ഏറെ ബുദ്ധിമുട്ടിച്ചെന്നും രാത്രിയാണ് എന്നത് പോലും കണക്കിലെടുക്കാതെയായിരുന്നു നടപടിയെന്നും കുക്കി കുടുംബങ്ങള്‍ പറഞ്ഞു. അതിനിടെ, സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷങ്ങളിൽ ഇന്ന് മുതല്‍ ഈമാസം 21 വരെ കറുത്ത സെപ്റ്റംബര്‍ എന്ന പേരില്‍ പ്രതിഷേധം നടത്തുമെന്ന് മെയ്തെയ് സംഘടന അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us