മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ഐഇഡി ആക്രമണം

New Update
G

ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് സൈനികര്‍ക്ക് നേരെ ഐഇഡി ആക്രമണം. തെങ്നൗപാല്‍ ജില്ലയിലെ സൈബോള്‍ മേഖലയിലാണ് സംഭവം. സൈനികര്‍ പതിവ് പട്രോളിങ് നടത്തുന്നതിനിടെ തീവ്രവാദികള്‍ സ്ഥാപിച്ചതെന്ന് കരുതുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു.

Advertisment

വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. സൈബോളിലെ ഓപ്പറേറ്റിംഗ് ബേസില്‍ നിന്ന് 20 അസം റൈഫിള്‍സ് സൈനികര്‍ പതിവ് പട്രോളിംഗിനായി പോകുകയായിരുന്നു. ഇതിനിടയിലാണ് ഐഇഡി ആക്രമണം നടന്നത്. സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ഐഇഡി സ്ഫോടനത്തിന് പിന്നാലെ ശക്തമായ വെടിവയ്പും ഉണ്ടായി. സൈനികര്‍ തിരിച്ചടിച്ചതോടെ അക്രമികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Advertisment