Advertisment

മ​ണി​പ്പൂ​ർ ക​ലാ​പം; ഒമ്പത് മെ​യ്തെ​യ് തീവ്രവാദ സംഘങ്ങളുടെ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി

New Update
G

ഡ​ൽ​ഹി: മ​ണി​പ്പു​ർ ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​യ്തെ​യ് സം​ഘ​ട​ന​യു​ടെ ഒ​ന്പ​ത് വ്യ​ത്യ​സ്ത ഗ്രൂ​പ്പു​ക​ൾ​ക്കുമുള്ള വി​ലക്ക് 5 വർഷത്തേക്കുകൂടി നീട്ടി കേന്ദ്രസർക്കാർ. 

രാജ്യദ്രോഹ പ്രവർത്തനങ്ങൾ, സുരക്ഷാ സേനയ്ക്കുനേർക്കു നടത്തിയ ആക്രമണങ്ങൾ തുടങ്ങിയവയുടെ പേരിലാണ് നിരോധനം നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്.

പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), റെവലൂഷണറി പീപ്പിൾസ് ഫ്രണ്ട് (ആര്‍പിഎഫ്), യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), മണിപ്പുർ പീപ്പിൾസ് ആർമി (എംപിഎ), ദി പീപ്പിൾസ് റെവലൂഷനറി പാർട്ടി ഓഫ് കാങ്‌ലെയ്പാക് (പിആർഇപിഎകെ), കാങ്‌ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി), കാങ്‌ലെയ് യാവോൾ കൻബ ലുപ് (കെവൈകെഎൽ), ദി കോഓർഡിനേഷൻ കമ്മിറ്റി (കോർകോം), ദി അലിയൻസ് ഫോർ സോഷ്യലിസ്റ്റ് യൂണിറ്റ് കാങ്‌ലെയ്പാക് (എഎസ്‌യുകെ) എന്നീ ഗ്രുപ്പുകളുടെ നി​രോ​ധ​നമാണ് അ​ഞ്ചു​വ​ർ​ഷം​കൂ​ടി നീ​ളുക.

Advertisment