അവയവദാനം നടത്തുന്നവരുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. അവയവദാനത്തിൽ തമിഴ്‌നാടാണ് രാജ്യത്തെ മുൻനിര സംസ്ഥാനമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. ഇതിലൂടെ നൂറുകണക്കിന് രോഗികൾക്ക് പുതുജീവൻ നൽകാൻ സാധിച്ചതയുംഅദ്ദേഹം പറഞ്ഞു.
"ദുരന്തമായ സാഹചര്യത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നിട്ടിറങ്ങിയ കുടുംബങ്ങളുടെ നിസ്വാർത്ഥ ത്യാഗമാണ് ഈ നേട്ടം സാധ്യമാക്കിയത്," സ്റ്റാലിൻ പറഞ്ഞു. അവയവദാതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ത്യാഗത്തെ മാനിക്കുന്നതിനായാണ് സംസ്‌കാര ചടങ്ങുകൾക്ക് സംസ്ഥാന ബഹുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്.