രാജ്യത്തിന് ഇത് പുതിയ തുടക്കം, ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ലോകം വിശ്വസിക്കുന്നത്: പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ 'സംവിധാന്‍ സദന്‍' എന്നറിയപ്പെടുമെന്ന് മോദി

New Update
modi virtual

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതോടെ രാജ്യത്തിന് ഇത് പുതിയ തുടക്കമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ലോകം വിശ്വസിക്കുന്നത്.

Advertisment

ഇന്ത്യയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊണ്ടാകണം പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതെന്നും മോദി പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ചരിത്രപ്രസിദ്ധമായ സെന്‍ട്രല്‍ ഹാളില്‍ എംപിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന്‍  ( ഭരണഘടനാ മന്ദിരം) എന്നറിയപ്പെടുമെന്നും മോദി പറഞ്ഞു.

2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കണമെന്ന് മോദി പാര്‍ലമെന്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള മാറ്റം പുതിയ ഭാവിയിലേക്കുള്ള തുടക്കമാണെന്നും മോദി പറഞ്ഞു.

Advertisment