പ്രധാനമന്ത്രി മോദിക്ക്‌ ഇന്ന്‌ 73-ാം ജന്മദിനം

ഇന്നു തുടങ്ങി ഗാന്ധിജയന്തി ദിനംവരെ നീളുംവിധത്തിലുള്ള ആഘോഷങ്ങളാണ്‌ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

New Update
modi bharat.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ഇന്ന്‌ 73-ാം ജന്മദിനം. ഇന്നു തുടങ്ങി ഗാന്ധിജയന്തി ദിനംവരെ നീളുംവിധത്തിലുള്ള ആഘോഷങ്ങളാണ്‌ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ സംസ്‌ഥാനങ്ങളില്‍ വ്യത്യസ്‌ത രീതിയിലാണ്‌ ആഘോഷങ്ങള്‍. രക്‌തദാന ക്യാമ്പ്‌ ഉള്‍പ്പെടെയുള്ള സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്‌.

Advertisment

വിവിധ വികസനപദ്ധതികളുടെ ഉദ്‌ഘാടനം ജന്മദിനത്തില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഡല്‍ഹിയിലെ ദ്വാരകയില്‍ യശോഭൂമി എന്നപേരില്‍ നിര്‍മിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ്‌ എക്‌സ്‌പോ സെന്ററി (ഐ.ഐ.സി.സി) ന്റെ ആദ്യഘട്ടം മോദി രാജ്യത്തിനു സമര്‍പ്പിക്കും. രാവിലെ 11 നാണ്‌ ഉദ്‌ഘാടനച്ചടങ്ങ്‌. 

ശേഷം ഡല്‍ഹി വിമാനത്താവള മെട്രോ എക്‌സ്‌പ്രസ്‌ ലൈനിന്റെ ദ്വാരക സെക്‌ടര്‍ 21 മുതല്‍ 25 വരെയുള്ള ഭാഗത്തിന്റെ ഉദ്‌ഘാടനം, വിശ്വകര്‍മ ജയന്തിയോടനുബന്ധിച്ചുള്ള പി.എം. വിശ്വകര്‍മ പദ്ധതി എന്നിവയുടെ ഔദ്യോഗിക ഉദ്‌ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

modi
Advertisment