Advertisment

ജീവൻ അപഹരിക്കുന്ന ഓൺലൈൻ വായ്പാ ആപ്പുകൾക്ക് കടിഞ്ഞാണിടും. ആപ്പുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തും. റിസർവ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

New Update
rajeevv

ഡൽഹി: ഓൺലൈൻ വായ്പാ ആപ്പുകൾക്ക് കടിഞ്ഞാണിടുമെന്ന് കേന്ദ്ര സർക്കാർ. ജീവൻ അപഹരിക്കുന്ന വായ്പ ആപ്പുകളെ  നിയന്ത്രിക്കുന്നതിനായി രാജ്യത്ത് നിയമനിർമാണം നടത്തുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

Advertisment

‘‘പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കമുള്ള നിർദേശങ്ങളുണ്ടാകും. നിലവിലെ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ട്. റിസർവ്ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും.’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഓൺലൈൻ വായ്പാ തട്ടിപ്പില്‍ കുടുങ്ങി കൊച്ചിയിൽ കഴിഞ്ഞ ദിവസം ഒരു കുംടുംബത്തിലെ നാല് പേർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഓൺലൈൻ റമ്മികളിയിൽ പണം നഷ്ടമായ കാസർകോട് സ്വദേശിയായ യുവാവിനെ തൊടുപുഴയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഇത്തരം തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നത്. 

Advertisment