ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്ത് എത്തിക്കാനായുള്ള ശ്രമം 24 മണിക്കൂർ പിന്നിട്ടു. രക്ഷാപ്രവർത്തനം തുടരുന്നു. 40 ലേറെ തൊഴിലാളികൾ കുടുങ്ങിയതായാണ് നിഗമനം. 200 മീറ്ററോളം വരുന്ന സ്ലാബ് മാറ്റി കുടുങ്ങി കിടക്കുന്നവർക്കെടുത്തെത്താനാണ് ശ്രമം നടക്കുന്നത്. ഓക്സിജൻ ലഭ്യമാക്കാൻ താത്കാലിക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ നാലുമണിയ്ക്കായിരുന്നു നിർമ്മാണത്തിനിടെ തുരങ്കം തകർന്നുവീണ് അപകടമുണ്ടായത്.