ബിഹാർ: പട്നയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ മൂന്ന് മരണം. ഒരാൾക്ക് പരിക്കേറ്റു. തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ കർശനമാക്കി. ജയ് സിംഗ് (50), ശൈലേഷ് കുമാർ (35), പ്രദീപ് കുമാർ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. മിന്റൂസ് (22) എന്ന യുവാവാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 400 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു.