Advertisment

പീഡിപ്പിക്കാൻ ശ്രമിച്ച 23-കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി; പിന്നാലെ പോലീസിൽ കീഴടങ്ങി

കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിച്ച യുവതി പിന്നീട് സ്റ്റേഷനിലെത്തി കീഴടങ്ങിയതായി പോലീസ് അറിയിച്ചു.

New Update
crime

ലക്‌നൗ: പീഡനശ്രമം ചെറുത്ത് യുവതി. വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിച്ച യുവതി പിന്നീട് സ്റ്റേഷനിലെത്തി കീഴടങ്ങിയതായി പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം.

Advertisment

കഴിഞ്ഞ ദിവസമാണ് സംഭവം. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവരുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന 23-കാരൻ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവാവിൽ നിന്ന് രക്ഷപ്പെട്ട ഇവർ കുറച്ച് സമയത്തിന് ശേഷം കത്തിയുമായി തിരികെയെത്തുകയായിരുന്നു. തുടർന്ന് യുവാവിന്റെ ജനനേന്ദ്രീയം ഛേദിക്കുകയായിരുന്നു.

പിന്നാലെ പോലീസിൽ സ്‌റ്റേഷനിലെത്തി യുവതി പരാതി നൽകി. യുവതിയുടെ വീട്ടിലെത്തിയ പോലീസ് സംഘം രക്തത്തിൽ കുളിച്ച് അവശനായി കിടന്നിരുന്ന യുവാവിനെ കണ്ടെത്തി ആശുപത്രിയിലാക്കി. യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

#crime
Advertisment