New Update
/sathyam/media/media_files/y8usHREQRPO1OPVzD7ck.jpg)
ഡൽഹി: യുവാക്കളെ ഐഎസ് ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലെ സൂത്രധാരൻ പിടിയിൽ. ഏറെ നാളായി ഒളിവിലായിരുന്ന ഭീകരനെ ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് എൻഐഎ പിടികൂടിയത്.
Advertisment
അറഫാത്ത് അലിയെ കെനിയയിലെ നയ്‌റോബിയിൽ നിന്നെത്തിയപ്പോഴാണ് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ ശിവമോഗ ജില്ലയിൽനിന്നുള്ള ഇയാൾ, ശിവമോഗ ഐഎസ് കേസിലെ പ്രതിയാണ്.
യുവാക്കളെ ഐഎസ് ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായ അറഫാത്ത് അലി, 2020 മുതൽ ഒളിവിലായിരുന്നു. അന്നുമുതൽ വിദേശത്തുനിന്ന് ഇന്ത്യ വിരുദ്ധ നടപടികൾ നടത്തിവരികയായിരുന്നെന്ന് എൻഐഎ പറഞ്ഞു.