/sathyam/media/media_files/F2RlpvOaHRdeB8z2ZzoF.jpg)
മുംബൈ; ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്കെതിരെ ഒരുകൂട്ടം ആളുകൾ പ്രതിഷേധം നടത്തുകയാണ്. ഓൺലൈൻ ഗെയിമിങ് ആപിന്റെ പരസ്യത്തിൽ സച്ചിൻ അഭിനയിച്ചതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ച കാര്യം. സച്ചിനെ പോലെ ലോകം മുഴുവൻ ആരാധകരുള്ള ഒരു ആൾ ഒരിക്കലും ചെറുപ്പക്കാരെയും കുട്ടികളെയും ഒരു പോലെ വഴി തെറ്റിക്കുന്ന പരസ്യത്തിൽ ഒന്നും തലവെച്ച് കൊടുക്കാൻ പാടില്ലായിരുന്നു എന്നും പ്രതിഷേധക്കാർ പറയുന്നു.
സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്കാണ് പ്രതിഷേധം നടന്നത്. ക്രിക്കറ്റ് ലോകത്തിന് സച്ചിൻ നൽകിയ സംഭാവനകളുടെ പ്രതിഫലമായി അദ്ദേഹത്തിന് കിട്ടിയ ഭാരത് രത്ന പുരസ്ക്കാരം അദ്ദേഹത്തിൽ നിന്ന് തിരികെ വാങ്ങണം എന്നും അതൊന്നും കൈവശം വെക്കാൻ സച്ചിന് യാതൊരു അവകാശവും ഇല്ലെന്നും ആളുകൾ പറയുന്നു.
സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസം ഇന്നും ആളുകളുടെ മനസ്സിൽ ഒരു ബ്രാൻഡായി തുടരുന്നത് കളിക്കളത്തിലെ അദ്ദേഹത്തിന്റെ കളിക്കളത്തിലെ പ്രകടനം കൊണ്ട് മാത്രമല്ല. അദ്ദേഹം ഈ കാലയളവിൽ മുഴുവൻ ഒരു തലമുറയെ മുഴുവൻ തന്റെ കളിക്കളത്തിന് പുറത്തെ പെരുമാറ്റവും കൊണ്ടും വാക്കുകൾ കൊണ്ടും പ്രജോദിപ്പിച്ചിരുന്നു. കോടികൾ തരാമെന്ന് പറഞ്ഞിട്ടും പാൻ മസാല, മദ്യം തുടങ്ങിയ പരസ്യങ്ങളിൽ നിന്ന് മാറി നിന്ന സച്ചിനൊക്കെ എങ്ങനെയാണ് ചതിക്കുഴിയിൽ വീണതെന്നും ആരാധകർ ചോദിക്കുന്നു.