വീണ്ടും കർഷക സമരം? കർഷകരോട് വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കാൻ ആഹ്വാനം ചെയ്ത് രാകേഷ് ടികായത്. ആർഎസ്എസ് - ബിജെപി കടന്നുകയറ്റ ഭീഷണി നേരിടുന്ന പ്രാദേശിക ക്ഷേത്രങ്ങളിൽ യോഗങ്ങൾ നടത്താനും കർഷകരോട് ടികായത്

New Update
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച്; മുന്നറിയിപ്പുമായി രാകേഷ് ടിക്കായത്ത്‌

ഡൽഹി: വീണ്ടും വലിയ കർഷക പ്രക്ഷോഭം ഉണ്ടാകുമെന്ന സൂചന നൽകി ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്. ഭൂമിയെയും വിളകളെയും സംരക്ഷിക്കാൻ വലിയ പ്രതിഷേധം അനിവാര്യമാണെന്നും അതിനായി തയ്യാറെടുക്കണമെന്നും ടികായത്ത് കർഷകരോട് ആഹ്വാനം ചെയ്തു.

Advertisment

സൗജന്യ വൈദ്യുതി, മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം, അലഞ്ഞുതിരിയുന്ന കന്നുകാലികൾക്ക് സംരക്ഷണം എന്നീ വാഗ്ദാനങ്ങൾ നടപ്പാക്കാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

ആർഎസ്എസ് - ബിജെപി കടന്നുകയറ്റ ഭീഷണി നേരിടുന്ന പ്രാദേശിക ക്ഷേത്രങ്ങളിൽ യോഗങ്ങൾ നടത്താനും കർഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ലക്നൗവിൽ നടന്ന കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ടികായത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment