/sathyam/media/media_files/DyBTsYhRO0iDZmAEFiSV.jpeg)
ചെ​ന്നൈ: ത​മി​ഴ്​നാ​ട്ടി​ല്‍ സ​ര്‍​ക്കാ​ര്‍-​ഗ​വ​ര്‍​ണ​ര്‍ പോ​ര് മുറുകുന്നു. പ​ത്ത് ബി​ല്ലു​ക​ള്‍ ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എൻ.​ര​വി സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​യ​ച്ചതോടെ ഗവർണർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി സ്റ്റാലിൻ.
ഇതിന്റെ ഭാഗമായി സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു ചേർക്കാനും തീരുമാനിച്ചു. ശ​നി​യാ​ഴ്​ച നി​യ​മ​സ​ഭ ചേ​ര്‍​ന്ന് ബി​ല്ലു​ക​ള്‍ വീ​ണ്ടും പാ​സാ​ക്കി ഗ​വ​ര്‍​ണ​ര്‍​ക്ക് അ​യ​യ്​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.
2020 മു​ത​ല്‍ നി​യ​മ​സ​ഭ പാ​സാ​ക്കി​യ 13 ബി​ല്ലു​ക​ളി​ലാ​ണ് ഗ​വ​ര്‍​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​ബി​ല്ലു​ക​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കാ​തി​രു​ന്ന​തോ​ടെ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.
ഹ​ര്‍​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പ​ത്ത് ബി​ല്ലു​ക​ള്‍ തി​രി​ച്ച​യ​ച്ചു​കൊ​ണ്ടു​ള്ള ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം നേ​ര​ത്തേ എ​ഐ​എ​ഡി​എം​കെ സ​ര്‍​ക്കാ​രിന്‍റെ കാ​ല​ത്ത് പാ​സാ​ക്കി​യ ബി​ല്ലു​ക​ളാ​ണ്.