/sathyam/media/media_files/XcpcKzYv33S5JhLhvTxK.jpg)
ബംഗളൂരു: ധീരരക്തസാക്ഷി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി. ബംഗളൂരുവിലെ വസതിയിലെത്തിയാണ് സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണനെയും ധനലക്ഷ്മിയെയും സന്ദർശിച്ചത്. ചേർത്ത് നിർത്തി ചിത്രം എടുത്താണ് ഇരുവരും സുരേഷ് ഗോപിയെ യാത്ര അയച്ചത്.
മുംബൈ താജ്‌ഹോട്ടലിൽ ഭീകരർ ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ ടൊർണാഡോ ദൗത്യത്തിനിടെയാണ് സന്ദീപ് രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ചത്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്ന സമയത്തായിരുന്നു മുംബൈ ഭീകരാക്രമണം.
ഓപ്പറേഷൻ ടൊർണാഡോ കമാൻഡോ സംഘത്തെ ധീരമായി നയിച്ച സന്ദീപ് 14 പേരുടെ ജീവൻ രക്ഷിച്ചു. സൈനിക നടപടിക്കിടെ പരിക്കേറ്റ സഹസൈനികനെ അപകടമുഖത്തുനിന്ന് നീക്കി സുരക്ഷിതനാക്കിയ സന്ദീപ് ഭീകരരുടെ തോക്കിൻമുമ്പിൽ പെട്ടു.ഗുരുതര പരിക്കേറ്റ സന്ദീപ് പിന്നീട് മരണത്തിന് കീഴടങ്ങി. 2009 ൽ രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി നാടിന്റെ ധീരപുത്രനെ ആദരിച്ചു