Advertisment

ചാർജിങ് പ്ലഗിൽ നിന്ന് ഷോർട്ട് സർക്യൂട്ട്; യുപിയിൽ ട്രെയിനു തീപിടിച്ചു, 8 പേർക്ക് പരുക്ക്

New Update
train

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ട്രെയിനു തീപിടിച്ച് 8 പേര്‍ക്ക് പരുക്ക്. ന്യൂഡല്‍ഹി-  ദര്‍ഭംഗ എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ട്രെയിനിന്റെ മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍ കത്തിനശിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരും ഗുരുതരാവസ്ഥയിലല്ല.

Advertisment

ട്രെയിന്‍ ഉത്തര്‍ പ്രദേശിലെ സാര ഭോപട് റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോള്‍ എസ് 1 കോച്ചില്‍ നിന്ന് തീയും പുകയും ഉയരുന്നത് സ്റ്റേഷന്‍ മാസ്റ്ററിന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ സ്റ്റേഷന്‍ മാസ്റ്റര്‍ വിവരം ഡ്രൈവറെയും ഗാര്‍ഡിനെയും അറിയിച്ചു.

ഇതിനിടെ ട്രെയിനിലെ യാത്രക്കാരില്‍ ഒരാള്‍ അപായച്ചങ്ങല വലിക്കുകയും ചെയ്തു. തീപിടുത്തത്തില്‍ എസ് 1, എസ് 2, എസ് 3 എന്നീ കോച്ചുകള്‍ കത്തിനശിച്ചു.

ഒരു സ്ലീപ്പര്‍ കോച്ചും രണ്ട് ജനറല്‍ കോച്ചുകളുമാണ് കത്തിനശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി ചാര്‍ജര്‍ ചാര്‍ജിംഗ് പ്ലഗില്‍ കുത്തിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി തീ കത്തുകയായിരുന്നു എന്നാണ് വിവരം.

തീപിടുത്തമുണ്ടായതോടെ ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം ഏകദേശം 3 മണിക്കൂര്‍ തടസപ്പെട്ടു. കത്തിയ മൂന്ന് കോച്ചുകളും ട്രെയിനില്‍ നിന്ന് നീക്കുകയും ചെയ്തു.

Advertisment