ഡൽഹി: ഭൂമിതർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ കൗശാംബിയിൽ ദളിത് കുടുംബത്തിലെ മൂന്നുപേരെ വെടിവച്ചുകൊന്നു.
കുടിലിനു പുറത്ത് ഉറങ്ങുകയായിരുന്ന കർഷകനായ ഹോരി ലാൽ (62), മകൾ ബ്രിജ്‌കാലി (22), മരുമകൻ ശിവ് സാഗർ (26) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രകോപിതരായ ഇരകളുടെ ബന്ധുക്കൾ ഒളിവിൽ പോയ പ്രതികളുടെ വീടുകൾ തീയിട്ട് നശിപ്പിച്ചു. സന്ദീപൻ ഘട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മൊഹിദീൻപുർ ഗ്രാമത്തിലാണ് സംഭവം.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രതികളായ നാലുപേർ ഒളിവിൽ പോയെന്നും കൗശാംബി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്‌തവ പറഞ്ഞു.
ഹോരി ലാൽ തർക്കഭൂമിയിലാണ് കുടിൽ പണിതിരുന്നതെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എസ്‌പി പറഞ്ഞു.