Advertisment

38 ഭാര്യമാർ, 89 മക്കൾ, ഭാര്യമാരും മക്കളും മരുമക്കളുമായി ഒരുമിച്ച് താമസം നാലു നിലകളിലായി 100 മുറികളുള്ള വീട്ടിൽ, അന്തം വിട്ടുപോകും ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിഞ്ഞാൽ

 199 കുടുംബാംഗങ്ങൾ ആണ് നാലു നിലകളിലായി നൂറോളം മുറികളുള്ള വീട്ടിൽ താമസിക്കുന്നത്.

New Update
93851-uni.jpg.jpg

38 ഭാര്യമാരും 89 മക്കളും അടങ്ങുന്നതാണ് സിയോണ ചാനയുടെ കുടുംബം.  199 കുടുംബാംഗങ്ങൾ ആണ് നാലു നിലകളിലായി നൂറോളം മുറികളുള്ള വീട്ടിൽ താമസിക്കുന്നത്. ഈ ഭീമൻ കുടുംബമുള്ളത് മറ്റെങ്ങുമല്ല, ഇന്ത്യയിൽ തന്നെയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലാണ് ഈ കുടുംബമുള്ളത്. സിയോണയാണ് കുടുംബനാഥൻ. 

2021-ൽ 76-ആം വയസ്സിൽ സിയോണ ചാന മരിച്ചിട്ടും ഈ കുടുംബാംഗങ്ങൾ ഇങ്ങനെ ഒരുമിച്ച് താമസിക്കുന്നത് എല്ലാവർക്കും വലിയൊരു മാതൃകയാണ്.  ഭീമൻ കെട്ടിടത്തിലാണ് മിസോറാമിലെ സിയോണ ചാനിന്റെ കുടുംബം താമസിക്കുന്നത്. സിയോണക്ക് മാത്രം ഒരു വലിയ മുറിയും ബാക്കി ഭാര്യമാർക്ക് ഡോർമെട്രിയുമാണ് ഇവിടെ ഉള്ളത്. ഭാര്യമാർ തമ്മിൽ കലഹമോ മരുമക്കളും അമ്മായിയമ്മമാരും തമ്മിൽ അടിപിടിയോ ഒന്നും ഇല്ലാതെ പരസ്പരം സ്‌നേഹത്തോടും ഐക്യത്തോടെ കൂടി കഴിയുന്നു എന്നതാണ് ഈ വീട്ടിലെ ഏറ്റവും വലിയ പ്രത്യേകത.

പതിനേഴാമത്തെ വയസ്സിലായിരുന്നു സിയോണയുടെ ആദ്യ വിവാഹം. ഒരു വർഷത്തിൽ തന്നെ 10 വിവാഹം വരെ കഴിച്ച് ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. 2014ലാണ് സിയോണയുടെ അവസാന വിവാഹം. 

#updates
Advertisment