ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ തുരങ്കം തകർന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ മണ്ണിടിച്ചിൽ. സ്റ്റീൽ പൈപ്പ് ഇടാനായി അവശിഷ്ടങ്ങള് നീക്കം ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞത്.
വ്യോമസേനയുടെ സഹായത്തോടെ ഹൈ പവർ ഡ്രില്ലിങ് മെഷീനെത്തിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമം. 40 തൊഴിലാളികളാണ് കഴിഞ്ഞ 75 മണിക്കൂറിൽ ഏറെയായി കുടുങ്ങിക്കിടക്കുന്നത്. ചാർധാം റോഡ് പദ്ധതിയുടെ ഭാഗമായ തുരങ്കമിടിഞ്ഞ് 40 തൊഴിലാളികളാണ് കഴിഞ്ഞ 75 മണിക്കൂറിൽ ഏറെയായി കുടുങ്ങി കിടക്കുന്നത്. കുടുങ്ങിയവരെ പുറത്തെത്തിക്കാൻ വീണ്ടും പുതിയ ഡ്രില്ലിങ് മെഷീൻ എത്തിക്കാനാണ് തീരുമാനം.
വ്യോമസേനയുടെ സഹായത്തോടെ ഹൈ പവർ ഡ്രില്ലിങ് മെഷീനുകൾ എയർലിഫ്റ്റ് ചെയ്ത് എത്തിക്കുമെന്നാണ് സൂചന. നേരത്തെയെത്തിച്ച ഡ്രില്ലിങ് മെഷീന് സാങ്കേതിക തകരാർ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.അതിനിടെ സ്റ്റീൽ പൈപ്പ് ഇടാനായി അവശിഷ്ടങ്ങള് നീക്കം ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് രക്ഷാദൗത്യത്തിലേർപ്പെട്ടിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു .