Advertisment

നി​പ ജാഗ്രത: ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

New Update
Hd

ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ നി​പ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ.

Advertisment

കേ​ര​ള​ത്തി​ൽ നി​പ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നും മ​ന്ത്രി മാ​ധ്യ​ങ്ങ​ളെ അ​റി​യി​ച്ചു.

സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ ബി​എ​സ്എ​ൽ-3 മൊ​ബൈ​ൽ ലാ​ബ് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന കാ​ര്യ​വും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, സം​സ്ഥാ​ന​ത്തെ നി​പ ബാ​ധ​യി​ൽ ആ​ശ്വാ​സ്യ​ക​ര​മാ​യ സ്ഥി​തി​യാ​ണെ​ന്നും സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലേ​ക്ക് രോ​ഗ​ബാ​ധ പോ​കു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചി​രു​ന്നു. 1,233 പേ​രാ​ണ് നി​ല​വി​ൽ നി​പ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ഹൈ​റി​സ്ക് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 129 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ 352 പേ​രാ​ണ് ഉ​ള്ള​ത്.

 

 

 

 

Advertisment