New Update
/sathyam/media/post_attachments/d0gi1a5knlLX2psh3Pn0.jpg)
മുംബൈ: ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുമ്പോൾ ജേഴ്സിയിൽ "ഭാരതം' എന്ന പേര് ഉൾപ്പെടുത്തണമെന്ന് വിരേന്ദർ സെവാഗ്.
Advertisment
ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും ലോകകപ്പ് ജേഴ്സിയിൽ "ഭാരതം' എന്ന് പേരുൾപ്പെടുത്താൻ ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായോട് ആവശ്യപ്പെട്ടതായും സെവാഗ് എക്സിൽ കുറിച്ചു.
ഒരു പേര് എന്നത് എപ്പോഴും നമുക്ക് അഭിമാനം നൽകുന്നതാവണം. ഭാരതീയരായ നാം ബ്രിട്ടീഷുകാർ നൽകിയ നൽകിയ ഇന്ത്യ എന്ന പേരുപേക്ഷിച്ച് ഭാരതം എന്ന നാമത്തിലേക്ക് മടങ്ങണമെന്നും സെവാഗ് ആവശ്യപ്പെട്ടു.