‘സീതാ രാമം’ ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രം ; ടൈറ്റില്‍ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘സീതാ രാമം’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഒരു ഗ്ലിംസിനൊപ്പമാണ് ടൈറ്റില്‍ റിലീസ് ചെയ്തത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍.

Advertisment

സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.മൃണാല്‍ ഠാക്കൂറും രശ്‌മിക മന്ദാനയുമാണ് ചിത്രത്തിലെ നായികമാര്‍.തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisment