New Update
കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷും ശ്രീനിധി ഷെട്ടിയും ഒന്നിക്കുന്ന ആക്ഷന്‍ ഡ്രാമ കെജിഎഫ്: ചാപ്റ്റര്‍ 2, ഏപ്രില്‍ 14 ന് തീയെറ്ററുകളിലെത്തും. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ ഏറ്റവും പ്രചാരമുള്ള ചിത്രങ്ങളിലൊന്നാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന കെജിഎഫ്: ചാപ്റ്റര്‍ 1 ന്റെ തുടര്‍ച്ചയാണിത്. ചിത്രം അടുത്ത വര്ഷം ഏപ്രില്‍ 14ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.
Advertisment
കെജിഎഫ്: ചാപ്റ്റര്‍ 2 ല്‍ സഞ്ജയ് ദത്ത്, പ്രകാശ് രാജ്, അച്യുത് കുമാര്‍, മാളവിക അവിനാഷ് എന്നിവരും ഉണ്ട്. അനന്ത് നാഗും രവീണ ടണ്ടനും നിര്‍ണായക വേഷങ്ങളില്‍. 2020 ല്‍ സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫ്: അധ്യായം 2 ജൂലൈ 16 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് രണ്ടാം തരംഗം കാരണം, ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.