നയൻതാരയുമായി കൊമ്പു കോർത്ത് അജ്മൽ തിരിച്ചു വരുന്നു! നെട്രിക്കൺ ട്രെയിലർ കത്തി കയറി !!!

author-image
ഫിലിം ഡസ്ക്
New Update

publive-image

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ് മലയാളിയായ അജ്മൽ അമീർ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അജ്മൽ അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ശ്രദ്ധേയങ്ങളായിരുന്നൂ. ഇതിനിടെ നടന് സിനിമയിൽ ഒരു ഇടവേള അനിവാര്യമായി വന്നു. പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കാൻ വേണ്ടി രണ്ടു വർഷത്തെ വിദേശ വാസം. അതിനു ശേഷം തിരിച്ചെത്തി അജ്മൽ അഭിനയിച്ച ചിത്രമാണ് നെട്രിക്കൺ. നയൻതാരയും അജ്മലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള സൈക്കോ ത്രില്ലറാണ് ചിത്രം.

Advertisment

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഇതിൻ്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും അജ്മലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. രണ്ടു മില്യനോളം കാഴ്ചക്കാരുമായി ട്രെയിലർ ജൈത്ര യാത്ര തുടരുകയാണ്.

നെട്രിക്കൺ തൻ്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാകുമെന്നും തനിക്ക് ശക്തമായൊരു തിരിച്ചു വരവിന് കളമൊരുക്കുമെന്ന ആത്മ വിശ്വാസവുമാണ് അജ്മലിന്. രാംഗോപാൽ വർമ, മിഷ്കിൻ എന്നീ പ്രഗല്ഭ സംവിധായകരുടെ സിനിമകൾ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിലാണ് അജ്മൽ തുടർന്ന് അഭിനയിക്കാനിരിക്കുന്നത്. നെട്രിക്കൺ ആഗസ്റ്റ് 13ന് വെള്ളിയാഴ്ച ഒ ടി ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും.

Advertisment