അമിതാഭ് ബച്ചന്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചെഹ്രെ പ്രദര്‍ശനത്തിന് എത്തുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

അമിതാഭ് ബച്ചന്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചെഹ്രെ തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നു.2021 ഓഗസ്റ്റ് 27ന് ഹിന്ദി ചിത്രം പ്രേക്ഷകരിലേക്കെത്തും. ത്രില്ലര്‍ സ്വഭാവത്തിലുള്ള ബോളിവുഡ് ചിത്രത്തില്‍ ഒരു അഭിഭാഷകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ പ്രത്യക്ഷപ്പെടുന്നത്.

Advertisment

റൂമി ജാഫ്രെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിയ ചക്രബര്‍ത്തി, ക്രിസ്റ്റല്‍ ഡിസൂസ, അന്നു കപൂര്‍, ധൃതിമാന്‍ ചാറ്റര്‍ജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ സിനിമ 2021ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്.

Advertisment