New Update
ഹൈദരാബാദ്: പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന്റെ പേര് പ്രഖ്യാപിച്ചു. തെലുങ്കിലെത്തുമ്പോള്‍ 'ഗോഡ് ഫാദര്‍' എന്നാണ് ലൂസിഫറിന്റെ പേര്. കഴിഞ്ഞ മാസം പന്ത്രാണ്ടാം തിയതി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ എത്തുക ചിരഞ്ജീവിയാണ്.
Advertisment
റീമേക്കിന്റെ മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ നയന്‍താരയാണ് നായിക.