ട്വിറ്ററില്‍ ഏഴ് മില്യണ്‍ ഫോളോവേഴ്സിനെ നേടിക്കൊണ്ട് തെന്നിന്ത്യന്‍ നടൻ സൂര്യ

author-image
ഫിലിം ഡസ്ക്
New Update

publive-image

തമിഴകത്തിന്റെ സ്വന്തം നടൻ സൂര്യ ട്വിറ്ററില്‍ ഏഴ് മില്യണ്‍ ഫോളോവേഴ്സിനെ നേടിക്കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്ത് റെക്കോഡ് നേട്ടമാണ് താരം കൈവരിച്ചിരിക്കുന്നത്.

Advertisment

അതിവേഗത്തില്‍ ഏറ്റവുമധികം ട്വിറ്റര്‍ ഫോളോവേഴ്സിനെ നേടിയ ദക്ഷിണേന്ത്യന്‍ നടനെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്. 2016ലാണ് തമിഴിലെ ജനപ്രിയ നടന്‍ ട്വിറ്ററില്‍ എത്തുന്നത്. അഞ്ച് വര്‍ഷം കൊണ്ട് താരം എഴുപത് ലക്ഷം ഫോളോവേഴ്സിനെ നേടുകയായിരുന്നു. സിനിമാപ്രമോഷനുകള്‍ക്ക് മാത്രമല്ല, സാമൂഹ്യ വിഷയങ്ങള്‍ക്കായും ബോധവല്‍ക്കരണ സന്ദേശങ്ങള്‍ക്കായും അദ്ദേഹം ട്വിറ്റര്‍ മാധ്യമമാക്കാറുണ്ട്.

ട്വിറ്ററില്‍ 70 ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സൂര്യ ആരാധകരും ആവേശത്തിലായി. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലുമായി ആരാധകര്‍ സൂര്യയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. തമിഴകത്തെ പോലെ മലയാളത്തിലും സൂര്യയ്ക്ക് വലിയ ആരാധകവൃന്തമുണ്ട്. സൂര്യയുടേതായി വെട്രിമാരന്റെ വാടിവാസല്‍, പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതര്‍ക്കും തുനിന്തവന്‍, അഭിഭാഷകന്റെ വേഷത്തില്‍ എത്തുന്ന ജയ് ഭീം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Advertisment