ത്രില്ലർ ചിത്രം "കാനഗസട്ടം" ഏകം ഒടിടി ഡോട്ട് കോമിൽ...

author-image
ഫിലിം ഡസ്ക്
New Update

publive-image

തമിഴ് ത്രില്ലർ ചിത്രം "കാനഗസട്ടം" ഏകം ഒടിടി ഡോട്ട് കോമിൽ റിലീസായി. നവാഗതരായ കൃഷ്ണകുമാർ കെ.ജെ, യൂസഫ് സുൽത്താൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്ക്രിപ്‌ടേസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകർ തന്നെയാണ്. നിർമൽ രാജ് സംഗീതം ഒരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രാഹണം, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് സംവിധായകൻ കൃഷ്ണകുമാർ ആണ്.

Advertisment

മദ്യപാനിയായ ഒരു ഭർത്താവിന് സൂര്യോദയത്തിനുമുമ്പ് ഒരു കുറ്റകൃത്യം മറക്കുന്നതിന് സഹായിക്കാൻ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തണം. അതിനെ തുടർന്നുള്ള സംഭവങ്ങൾ അവരുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. യൂസഫ് സുൽത്താൻ, അഭിരാമി, കാർത്തിക് ഗിക്കി, രഞ്ജിത്ത് കുമാർ, ഗബ്രിയേൽ പെരസ്, മുകേഷ് ശൈലപ്പൻ, മണി ശങ്കർ, ജോൺസൺ സോളമൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

റിപ്പോർട്ടർ: പി.ശിവപ്രസാദ്

Advertisment