New Update
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളായ സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍. ഇതിന്‍റെ ഭാഗമായി ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ലായിരുന്നു താരങ്ങളുടെ വിവാഹം.
Advertisment
കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിൽ. ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളുടെ വേര്‍ പിരിയല്‍ വെറും ഗോസിപ്പല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരും എന്നാണ് സൂചന.
സാമന്ത കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നതാണ് നാഗചൈതന്യയേും കുടുംബത്തേയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേര്‍പിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.