ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമായ ആര്‍ആര്‍ആര്‍ ചിത്രത്തിന്‍റെ റിലീസ് തീയതി അനിശ്ചിതമായി നീട്ടിയതായി നിര്‍മാതാക്കള്‍ അറിയിച്ചു.
ഒക്ടോബര്‍ 13ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ ആകാത്തതിനെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് മാറ്റിയത്.
'ആര്‍ആര്‍ആര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണാണ്.
'2021 ഒക്ടോബറിലേക്ക് തിയറ്ററുകളില്‍ എത്തിക്കാനാവുന്ന തരത്തില്‍ ആര്‍ആര്‍ആറിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ മിക്കവാറും പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ തിയറ്ററുകള്‍ അനിശ്ചിതമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ റിലീസ് നീട്ടിവെക്കുകയാണ്.പുതിയ തീയതി പ്രഖ്യാപിക്കാനും സാധിക്കുന്നില്ല. ലോകസിനിമാ വിപണികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്ബോള്‍ ഒട്ടും താമസിയാതെ ഞങ്ങള്‍ ചിത്രം റിലീസ് ചെയ്യും'- നിര്‍മാതാക്കള്‍ അറിയിച്ചു.
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ എത്തുന്നതായു സംവിധായകന്‍ രാജമൗലി മുന്‍പ് വ്യക്തമാക്കിയിരുന്നു.