ജയലളിതയുടെ ബയോപിക്കിന് ശേഷം സീതയാകാനൊരുങ്ങി കങ്കണ

author-image
ഫിലിം ഡസ്ക്
New Update

publive-image

തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയുടെ ബയോപിക്കിന് ശേഷം ഐതിഹ്യ ചിത്രവുമായി എത്തുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. മഹാകാവ്യത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ദി ഇന്‍കാര്‍ണേഷന്‍- സീത’ എന്ന പിരിയഡ് ഡ്രാമയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അലൗകിക് ദേശായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ സീതയായാണ് കങ്കണ വേഷമിടുന്നത്.

Advertisment

തലൈവി എന്ന ബഹുഭാഷ ചിത്രത്തിന് തിരക്കഥ എഴുതിയ കെ.വി വിജയേന്ദ്ര പ്രസാദാണ് സീതയുടെ തിരക്കഥ ഒരുക്കുന്നത്. സംവിധായകന്‍ അലൗകിക് ദേശായിയും ചിത്രത്തിന്റെ രചനയില്‍ പങ്കാളിയാകുന്നു. ധീരയും വീഴ്ചകളില്‍ തളരാത്തവളുമായ ഇന്ത്യന്‍ വനിതയുടെ പ്രതീകത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിനായി കങ്കണയെ തെരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് സിനിമയുടെ പ്രഖ്യാപനത്തിനൊപ്പം നിര്‍മാതാവ് സലോണി ശര്‍മ പറഞ്ഞത്.

തിരക്കഥാകൃത്ത് കെ.വി വിജയേന്ദ്ര പ്രസാദാണ് കങ്കണയെ സീതയായി നിര്‍ദേശിച്ചത്. എ ഹ്യൂമന്‍ ബീങ് സ്റ്റുഡിയോ നിര്‍മിക്കുന്ന ദി ഇന്‍കാര്‍ണേഷന്‍- സീത എന്ന ചിത്രം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.

Advertisment