ദൃശ്യം 2 ഹിന്ദി റീമേക്ക് ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും

ഫിലിം ഡസ്ക്
Friday, September 24, 2021

സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2 ഹിന്ദി റീമേക്ക് ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. ദൃശ്യം ഹിന്ദിയുടെ നിര്‍മാതാക്കളില്‍ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ആദ്യ ഭാഗം ഒരുക്കിയ നിഷികാന്ത് കാമത്തിന്റെ അപ്രതീക്ഷിത വേര്‍പാട് കഴിഞ്ഞ വര്‍ഷമായിരുന്നു.

ഇതേ തുടര്‍ന്നാണ് അഭിഷേക് തന്നെ സംവിധാനം ഏറ്റെടുത്തത്. അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, തബു തുടങ്ങിയവരൊക്കെ രണ്ടാം ഭാഗത്തില്‍ മാറ്റമില്ലാതെ ഉണ്ടാകും. താരനിര്‍ണയം സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല. ഡിസംബര്‍ അവസാനത്തേക്കാണ് ചിത്രത്തിനായി അജയ് ദേവ്ഗണ്‍ ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ്‌ഡേ, മൈദാന്‍, താങ്ക് ഗോഡ് എന്നീ സിനിമകളും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ വെബ് സിരീസ് ആയ ‘രുദ്ര’യും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും അജയ്, ദൃശ്യം 2ല്‍ ജോയിന്‍ ചെയ്യുക.
ജോര്‍ജ്കുട്ടി ഹിന്ദിയിലെത്തിയപ്പോള്‍ വിജയ് സാല്‍ഗോന്‍കര്‍ എന്നായിരുന്നു പേര്. മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രം ഹിന്ദിയില്‍ നന്ദിനി സാല്‍ഗോന്‍കര്‍ ആയി

×