Advertisment

തെലുങ്ക് സിനിമയുടെ ഭാഗമാകാനൊരുങ്ങി പൃഥ്വിരാജ്; പ്രഭാസ് നായകനാകുന്ന ‘സലാര്‍’ എന്ന ചിത്രത്തിലെന്ന് റിപ്പോര്‍ട്ട്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാകാനൊരുങ്ങി പൃഥ്വിരാജ്. ഇത്തവണ പ്രഭാസ് നായകനാകുന്ന ‘സലാര്‍’ എന്ന ചിത്രത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുത്തുവിട്ടിട്ടില്ല. ശ്രുതി ഹാസന്‍, ജഗതി ബാബു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് ‘സലാര്‍’ എന്നാണ് റിപ്പോര്‍ട്ടുകള്‍. കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുക. പ്രശാന്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. കെ ജി എഫിന്റെ നിര്‍മ്മാതാക്കളായ ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടുരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രം 2010 ല്‍ പുറത്തിറങ്ങിയ പൊലീസ് പൊലീസാണ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ബ്രോ ഡാഡിയാണ് പൃഥ്വിരാജിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

Advertisment