നയന്‍താരയും വിഘ്‌നേഷ് ശിവനും നിർമ്മിച്ച കൂഴങ്കല്‍ ഇന്ത്യയുടെ ഒഫിഷ്യല്‍ ഓസ്‌കാര്‍ എന്‍ട്രി ചിത്രങ്ങളില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

ഇന്ത്യയുടെ ഓസ്‌കര്‍ ചിത്രം തമിഴില്‍ നിന്ന്.നവാഗതനായ പി.എസ് വിനോത്രാജ് സംവിധാനം ചെയ്ത ‘കൂഴങ്കല്‍’ എന്ന ചിത്രം 2022ലെ ഓസ്‌കാറിലെ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് നിര്‍മ്മിച്ച ചിത്രമാണ് കൂഴങ്കല്‍. 14 ചിത്രങ്ങളാണ് ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിനായി ഇത്തവണ മാറ്റുരച്ചത്. നായാട്ട്, മണ്ടേല തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.

Advertisment

വേറിട്ട പ്രമേയമാണ് 'കൂഴങ്കള്‍' എന്ന ചിത്രത്തിന്റേത്. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം.

മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന്‍ വേലുവിന്‍റെയും ജീവിതത്തിലേക്കാണ് കൂഴങ്കള്‍ ക്യാമറ തിരിക്കുന്നത്.വീടുവിട്ട് പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാനായുള്ള യാത്രയിലാണ് ഗണപതിയും മകനും.ഇതാണ് ചിത്രത്തിന്റെ കഥാതന്തു. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.

Advertisment