നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നു; തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്

New Update

publive-image
ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. വിവാഹതിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് വിവരം.

Advertisment

കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ നിന്നും നയന്‍സ് പിന്‍മാറിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.വിവാഹതിയതി അടുത്തതിനാല്‍ ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയെന്നായിരുന്നു റിപ്പോര്‍ട്ട്.

വിഘ്‌നേഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നയന്‍താര നല്‍കിയിരുന്നു. രജനികാന്തിന്റെ അണ്ണാത്തെയാണ് നയന്‍സിന്റെ ഉടന്‍ തിയറ്ററുകളിലെത്താന്‍ പോകുന്ന ചിത്രം. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ഗോള്‍ഡിലും നയന്‍താരയാണ് നായിക.

Advertisment