ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം നടി ഹേമ മാലിനിക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

പനാജി: 2021-ലെ ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം നടിയും എം.പിയുമായ ഹേമ മാലിനിക്ക്. ഗോവയില്‍ നടക്കുന്ന 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

Advertisment

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേര്‍ന്ന് പുരസ്‌കാരം വിതരണം ചെയ്തു. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹേമമാലിനി പറഞ്ഞു. ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടവയാണെന്നും അതില്‍ അല്പം ഇഷ്ടം കൂടുതലുള്ളത് സീതാ ഓര്‍ ഗീത, ഷോലെ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയാണെന്നും അവര്‍ പറഞ്ഞു. നിലവില്‍ മഥുരയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഹേമ മാലിനി.

Advertisment