കമൽ ഹാസന് കോവിഡ് 19 സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

New Update

publive-image

ചെന്നൈ : നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസന് കോവിഡ് 19 സ്ഥിരീകരിച്ചു. കമൽ ഹാസൻ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

"യുഎസിൽ ട്രിപ്പ് കഴിഞ്ഞ തിരികെയെത്തിയപ്പോൾ ചെറിയ തോതിൽ ചുമ ഉണ്ടായിരുന്നു. പരിശോധന കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഞാൻ ഇപ്പോൾ ആശുപത്രിയിൽ ഐസൊലേഷനിലാണ്. മഹാമാരി അവസാനിച്ചിട്ടില്ല എന്ന് മനസിലാക്കി, എല്ലാവരും സുരക്ഷിതരായി ഇരിക്കൂ" കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

തുടർന്ന് എല്ലാവരും താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസകൾ നൽകുകയും ചെയ്തു. അതേസമയം ചിലർ ചോദിച്ചത് ഇപ്പോൾ തമിഴ്നാട്ടിൽ ടെലികാസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് തമിഴ് അഞ്ചാം സീസൺ ആര് അവതരിപ്പുക്കമെന്നാണ്. തമിഴ് ബിഗ് ബോസിന്റെ അവതാരകനാണ് കമൽ. ലോകേഷ് കനകരാജ് ചിത്രം വിക്രമത്തിലാണ് കമൽ ഹാസൻ അവസാനമായി അഭിനയിച്ചത്.

Advertisment