ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും വേര്‍പിരിയാന്‍ ഒരുങ്ങുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹിതരായവരാണ് ഇരുവരും. പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍നിന്ന് നിക്കിന്റെ കുടുംബപേരായ ജോനസ് നീക്കിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.
2018 ഡിസംബര്‍ 1ന് ജോധ്പുരിലെ ഉമൈദ് ഭവന്‍ പാലസിലാണ് ഇരുവരും വിവാഹിതരാകുന്നത്. 37 കാരിയായ പ്രിയങ്കയും 27 കാരന്‍ നിക്കും തമ്മിലുള്ള വിവാഹം നടക്കുമ്ബോള്‍ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ഇരുവരും ആരാധകര്‍ക്കായി പങ്കുവയ്ക്കുകയായിരുന്നു.
പ്രായ വ്യത്യാസം ഞങ്ങളുടെ പ്രണയത്തിന് തടസമായില്ല. എന്നാല്‍ വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ ചിലര്‍ പ്രശ്നം ഉണ്ടാക്കാന്‍ തുടങ്ങി. നിക്ക് എന്നോട് പറഞ്ഞു, അതൊന്നും കാര്യമാക്കേണ്ട. എല്ലാ ശരിയാകുമെന്ന്. അദ് ദേഹത്തിന് എന്നെ അറിയാം. വിവാഹശേഷവും പ്രചരിച്ച ആരോപണങ്ങളോട് പ്രിയങ്ക ഒരിക്കല്‍ ഇങ്ങനെ പ്രതികരിച്ചു. എന്നാല്‍ വിവാഹ മോചനം എന്ന അഭ്യൂഹത്തെപ്പറ്റി പ്രിയങ്കയോ നിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോളിവുഡിന് മാത്രമല്ല ഹോളിവുഡിനും പ്രിയങ്കരിയാണ് പ്രിയങ്ക ചോപ്ര .