വിശാലിന്റെ വീരമേ വാകൈ സൂടും ജനുവരി 26-ന് റിലീസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

ആക്ഷന്‍ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണന്‍ രചനയും സവിധാനവും നിര്‍വഹിക്കുന്ന വീരമേ വാകൈ സൂടും എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിന്‍്റെ റിലീസ് തീയതി പ്ര്യാഖ്യാപിച്ചു. ചിത്രത്തിലെ നായക നായികമാരുടെ സ്റ്റില്ലുകളും അണിയറക്കാര്‍ പുറത്തു വിട്ടു. 2022 ജനുവരി 26- നാണ് റിലീസ്.

Advertisment

ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ളവര്‍ക്കും എതിരെ വ്യക്തികള്‍ക്കും സമൂഹത്തിനും നേരെയുള്ള അവരുടെ പീഡനങ്ങള്‍ക്കെതിരെ ഒരു സാധാരണ ചെറുപ്പക്കാരന്‍ നടത്തുന്ന സാഹസികമായ ഒറ്റയാള്‍ പോരാട്ടമാണ് ചിത്രത്തിന്‍്റെ പ്രമേയം. എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകര്‍ഷിക്കും വിധത്തിലുള്ള ആക്ഷന്‍ എന്‍്റര്‍ടൈനറാണ് വീരമേ വാകൈ സൂടും .ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയായത്.

ഡിംപിള്‍ ഹയാതിയാണ് നായിക.രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോര്‍ജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നീ പ്രമുഖ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കവിന്‍ രാജ് ഛായഗ്രഹണവും യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. അനല്‍ അരസു, രവി വര്‍മ്മ, ദിനേശ് കാശി എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. വിശാല്‍ തന്നെയാണ് തന്‍്റെ വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വീരമേ വാകൈ സൂടും നിര്‍മ്മിച്ചിരിക്കുന്നത്.

Advertisment