ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഡോണിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

author-image
ഫിലിം ഡസ്ക്
New Update

publive-image

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഡോണിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗത സംവിധായകന്‍ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം കാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി എന്‍റെര്‍ടെയിനര്‍ ആണ്. പ്രിയങ്ക അരുള്‍ മോഹനാണ് ഡോണിലെ നായികയാകുന്നത്. ചിത്രത്തിന്‍റെ ഡബ്ബിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചിത്രീകരണത്തോടൊപ്പം സമാന്തരമായി നടന്ന് വരികയാണ്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ രവിചന്ദര്‍ ആണ്. ചിത്രത്തില്‍ ഇഞ്ചിനീയറിംഗ് വിദ്യാർഥിയായിട്ടാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. കോളേജിലെ റിബല്‍ ആയിട്ടുള്ള ഒരു ഗ്യാങ്ങിന്റെ നേതാവാണ് ശിവ കാര്‍ത്തികേയന്‍.

Advertisment

എന്നാല്‍ ഇതില്‍ സീരിയസ് ആയി ഒന്നുമില്ലാ എന്നും എല്ലാം ഹാസ്യത്തില്‍ പൊതിഞ്ഞ രീതിയിലാണ് അവതരിപ്പിക്കുന്നതെന്നും സവിധായകന്‍ സിബി ചക്രവര്‍ത്തി പറഞ്ഞു. ഇത് ഏഴാമത്തെ തവണയാണ് ശിവകര്‍ത്തികേയനുമായി അനിരുദ് ഒന്നിക്കുന്നത്. സുഭാസ്ക്കരന്‍ അല്ലിരാജയും ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍ ഹൌസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേ സമയം ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ തകര്‍പ്പന്‍ വിജയമാണ് തമിഴ് നാട്ടില്‍ നിന്നും നേടിയത്. ചിത്രം ഇപ്പൊഴും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്.

Advertisment