'അവതാറി’ന്റെ രണ്ടാം ഭാഗം അടുത്ത വർഷം ഡിസംബർ 16നു തിയറ്ററിലെത്തും

author-image
ഫിലിം ഡസ്ക്
New Update

publive-image

'അവതാറി’ന്റെ രണ്ടാം ഭാഗം ചെയ്യുക എന്നുള്ളത് ഞങ്ങൾക്ക് ഭ്രാന്തമായ ഒരു ആവേശമായിരുന്നു, പക്ഷേ “ഒന്നാം ഭാഗം ഇത്രയും തുക നേടിയില്ലായിരുന്നെങ്കിൽ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു…” പറയുന്നത് ജയിംസ് കാമറൂണ്‍. നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അത്ഭുതപ്പെടുത്തിയ സംവിധായകൻ വീണ്ടുമെത്തുകയാണ്, അവതാറിന്റെ രണ്ടാം ഭാഗവുമായി. ചിത്രം അടുത്ത വർഷം ഡിസംബർ 16നു തിയറ്ററിലെത്തും. അതിനു മുന്നോടിയായി പുറത്തിറങ്ങിയ ഷൂട്ടിങ് ലൊക്കേഷനിലെ കാഴ്ചകൾ ചർച്ചയാവുകയാണിപ്പോൾ.

Advertisment

കടലിനോടുള്ള ആജീവനാന്ത പ്രണയവും നൂതനമായ അഭിനയസങ്കേതങ്ങളും സമന്വയിപ്പിച്ച് പത്തുവർഷമായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവതാർ–2. ഒറ്റ വാക്കിൽ ചിത്രത്തെ ഒരു ജല വിസ്മയമെന്നു വിളിക്കാം. 2009 ലെ അവതാറിനു ശേഷം പാൻഡോറിലെ ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു.

വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം. ഒരു നേവി സീലിനെപ്പോലും അമ്പരപ്പിക്കുന്ന തരത്തിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത്വം നിറഞ്ഞതായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

Advertisment