New Update
ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. അടുത്ത വർഷമാകും ഇരുവരുടേയും വിവാഹം. മുംബൈയിലും ഡൽഹിയിലുമാകും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും.
Advertisment
ഏപ്രിൽ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. 2012 ൽ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്.