സൂര്യ നായകനായ എതര്‍ക്കും തുനിന്തവവന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

പാണ്ടിരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനായ എതര്‍ക്കും തുനിന്തവവന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രം ഫെബ്രുവരി നാലിന് പ്രദര്‍ശനത്തിന് എത്തും. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരും അഭിനയിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പോരാടുന്ന ഒരു സാമൂഹ്യ പോരാളിയായിട്ടാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Advertisment

ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാടി വാസല്‍ എന്ന ചിത്രത്തില്‍ ആണ് സൂര്യ ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജല്ലിക്കെട്ട് എന്ന തമിഴ്നാട്ടിലെ കായിക വിനോദത്തെപ്പറ്റിയാണ്.

Advertisment