‘വിക്രം വേദ’യുടെ ഹിന്ദി റിമേക്ക്; ഹൃത്വിക് റോഷന്റെ കഥാപാത്രത്തിന്റെ ചിത്രം പുറത്ത് വിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ: ‘വിക്രം വേദ’യുടെ ഹിന്ദി റിമേക്കിൽ ഹൃത്വിക് റോഷന്റെ കഥാപാത്രത്തിന്റെ ചിത്രം പുറത്ത് വിട്ടു. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്ത് വിട്ടത്. സെയ്ഫ് അലിഖാൻ, രാധികാ ആപ്തെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Advertisment

ചിത്രത്തിൽ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. നേരത്തേ ആമീർ ഖാനെയാണ് ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. ആമീറിന് പകരമാണ് ഹൃത്വിക് എത്തിയത്. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്കർ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.

Advertisment