കോവിഡ് വ്യാപനം ; ആര്‍ആര്‍ആറിന്റെ റിലീസ് ഏപ്രില്‍ 28 ആകാൻ സാധ്യത

author-image
ഫിലിം ഡസ്ക്
New Update

publive-image

എസ്. എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം ആര്‍ആര്‍ആറിന്റെ റിലീസ് കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റി വെച്ചിരുന്നു. കോവിഡ് രോഗവ്യാപനം കുറഞ്ഞാല്‍ ചിത്രത്തിന്‍റെ റിലീസ് 2022 മാര്‍ച്ച്‌ 18 ന് ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. അല്ലെങ്കില്‍ റിലീസ് 2022 ഏപ്രില്‍ 28 ന് റിലീസ് ചെയ്യുമെന്നും അറിയിച്ചു.

Advertisment

ചിത്രം ജനുവരി 7 ന് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. എന്നാല്‍ ഒമിക്രോണ്‍ കോവിഡ് വകഭേദം മൂലമുള്ള രോഗബാധയും, കോവിഡ് രോഗവ്യാപനവും വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു റിലീസ് മാറ്റി വെക്കാന്‍ തീരുമാനിച്ചത്. കോവിഡ് രോഗബാധയുടെ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് നിരവധി തവണ മാറ്റിവെച്ചിരുന്നു.

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. 450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകുകയാണ്.

ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു.

Advertisment