ധനുഷ് നായകനാകുന്ന ചിത്രം മാരനിലെ പുതിയ ഗാനമെത്തി. 'പൊള്ളാത ഉലകം' എന്ന് തുടങ്ങുന്ന ഗാനം ധനുഷും അറിവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മാളവിക മേനോനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധനുഷിന്റെ 43ാമത് ചിത്രമാണിത്. ധനുഷും മാളവികയും ചിത്രത്തിൽ മാധ്യമ പ്രവർത്തകരെയാണ് എത്തുന്നത്. സമൃുതി വെങ്കിട്ട്, സമുതിരകനി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.