ഫിലിം ഡസ്ക്
Updated On
New Update
‘ദളപതി 66’ല്‍ ഇരട്ടവേഷത്തില്‍ വിജയ്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.’അഴകിയ തമിഴ് മകന്‍’, ‘കത്തി’, ‘ബിഗില്‍’ എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദളപതി 66.
Advertisment
വംശി പൈടിപ്പള്ളിയാണ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എസ് തമനാകും ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിക്കുക എന്ന റിപ്പോര്‍ട്ടുകളുണ്ട്.