ഫിലിം ഡസ്ക്
Updated On
New Update
നടന്‍ വിജയ് സേതുപതിയെ നായകനാക്കി ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ എം. മണികണ്ഠന്‍ ഒരുക്കുന്ന ചിത്രം ‘കടൈസി വ്യവസായി’ ഫെബ്രുവരി 11 ന് തിയേറ്ററുകളിലെത്തും.
Advertisment
ആണ്ടവന്‍ കട്ടളൈ എന്ന ചിത്രത്തിനു ശേഷം മണികണ്ഠനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് സേതുപതിക്കൊപ്പം 85 കാരനായ നല്ലാണ്ടി എന്ന കര്‍ഷകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
വിജയ് സേതുപതിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. യോഗി ബാബുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് . കര്‍ഷകരുടെ യഥാര്‍ത്ഥ ജീവിതവും അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുമൊക്കെ ഇന്നത്തെ സാമൂഹിക വ്യവസ്ഥയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് കടൈസി വ്യവസായി.